+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​ടി​യി​ൽ പ​ച്ച​ക്ക​റി: തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു

ക​ട്ട​പ്പ​ന: വി​ഷു ആ​ഘോ​ഷം ല​ക്ഷ്യ​മി​ട്ട് തൊ​ടി​യി​ൽ സ്വാ​ദി​ഷ്ട​മാ​യ പ​ച്ച​ക്ക​റി വി​ള​യി​ക്കാ​ൻ കൃ​ഷി വ​കു​പ്പ് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. കൃ​ഷി​ഭ​വ​നു​ക​ൾ മു​ഖേ​ന വെ​ജി​റ
തൊ​ടി​യി​ൽ പ​ച്ച​ക്ക​റി: തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
ക​ട്ട​പ്പ​ന: വി​ഷു ആ​ഘോ​ഷം ല​ക്ഷ്യ​മി​ട്ട് തൊ​ടി​യി​ൽ സ്വാ​ദി​ഷ്ട​മാ​യ പ​ച്ച​ക്ക​റി വി​ള​യി​ക്കാ​ൻ കൃ​ഷി വ​കു​പ്പ് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. കൃ​ഷി​ഭ​വ​നു​ക​ൾ മു​ഖേ​ന വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്സ് പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ലാ​ണ് പ​ച്ച​ക്ക​റി തൈ​ക​ൾ എ​ത്തി​ക്കു​ന്ന​ത്.
പ​പ്പാ​യ, അ​ഗ​ത്തി, ചീ​ര, മു​രി​ങ്ങ, ക​റി​വേ​പ്പി​ല തു​ട​ങ്ങി വി​വി​ധ ഇ​നം പ​ച്ച​ക്ക​റി തൈ​ക​ളാ​ണ് വി​ത​ര​ണ​ത്തി​നെ​ത്തി​യ​ത്. ക​ട്ട​പ്പ​ന കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ തൈ ​വി​ത​ര​ണം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ലൂ​സി ജോ​യി, അം​ഗ​ങ്ങ​ളാ​യ ലീ​ലാ​മ്മ ഗോ​പി​നാ​ഥ്, സി​ബി പാ​റ​പ്പാ​യി, മ​നോ​ജ് എം. ​തോ​മ​സ്, ബീ​ന വി​നോ​ദ്, ജോ​സ​ഫ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ എ. ​അ​നീ​ഷ്, അ​നീ​ഷ് പി. ​കൃ​ഷ്ണ​ൻ, ജെ​യ്ബി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.