രാജാക്കാട്: ഭൂപതിവ് ഭേദഗതി നിയമം പാസാക്കിയ എൽഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ഭൂമിയുടെ അവകാശം കർഷകന് എന്ന മുദ്രാവാക്യവുമായി കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാനാൽ നയിക്കുന്ന ഭൂപതിവ് സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകും.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് രാജകുമാരി മേഖലയിലെത്തുന്ന ഭൂപതിവ് സന്ദേശ യാത്രയ്ക്ക് രാജാക്കാട്, ചെമ്മണ്ണാർ, സേനാപതി, പൂപ്പാറ, രാജകുമാരി എന്നിവിടങ്ങളിൽ സ്വീകരണം നൽകുമെന്ന് രാജകുമാരി മേഖലാ പ്രസിഡന്റ് വർഗീസ് ആറ്റുപുറം, ജോയി കിഴക്കേപ്പറമ്പിൽ, ഷാജി വയലിൽ, സണ്ണി ചെറുകുന്നത്ത്, അജേഷ് മുകളേൽ, വിപിൻ സി. അഗസ്റ്റിൻ എന്നിവർ അറിയിച്ചു.