നൂ​റു​വ​യ​സു​കാ​ര​നാ​യി ഞെ​ട്ടി​ച്ച് വി​ജ​യ​രാ​ഘ​വ​ൻ; പൂ​ക്കാ​ലം ട്രെ​യി​ല​ർ

09:50 AM Apr 06, 2023 | Deepika.com

ആ​ന​ന്ദം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഗ​ണേ​ശ് രാ​ജ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പൂ​ക്കാ​ലം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. നൂ​റു​വ​യ​സു​കാ​ര​നാ​യി അ​ഭി​ന​യി​ക്കു​ന്ന വി​ജ​യ​രാ​ഘ​വ​ന്‍റെ പ്ര​ക​ട​ന​മാ​ണ് ട്രെ​യി​ല​റി​ന്‍റെ ഹൈ​ല​റ്റ്.

ഒ​രു ഇ​ട​ത്ത​രം കു​ടും​ബ​ത്തി​ലെ നൂ​റ് വ​യ​സു​ള്ള ദ​മ്പ​തി​മാ​രു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്രം ഇ​ട്ടൂ​പ്പി​ന്‍റെ​യും കൊ​ച്ചു​ത്രേ​സ്യാ​മ്മ​യു​ടേ​യും അ​വ​രു​ടെ മ​ക്ക​ളു​ടെ​യും മ​രു​മ​ക്ക​ളു​ടെ​യും കൊ​ച്ചു​മ​ക്ക​ളു​ടെ​യും ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. വി​ജ​യ രാ​ഘ​വ​നും കെ​പി​എ​സി ലീ​ല​യു​മാ​ണ് ഇ​ട്ടൂ​പ്പ്-​കൊ​ച്ചു ത്രേ​സ്യാ​മ്മ ദ​മ്പ​തി​മാ​രാ​യി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.



വി​ജ​യ​രാ​ഘ​വ​ൻ, കെ​പി​എസി ലീ​ല, ബേ​സി​ൽ ജോ​സ​ഫ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, സു​ഹാ​സി​നി തു​ട​ങ്ങി​യ​വ​രെ കൂ​ടാ​തെ ജോ​ണി ആ​ന്‍റ​ണി, അ​രു​ൺ കു​ര്യ​ൻ, അ​നു ആ​ന്‍റ​ണി, റോ​ഷ​ൻ മാ​ത്യു, അ​ബു സ​ലീം, ശ​ര​ത് സ​ഭ, അ​രു​ൺ അ​ജി​ത് കു​മാ​ർ, അ​രി​സ്റ്റോ സു​രേ​ഷ് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

വി​നോ​ദ് ഷൊ​ർ​ണ്ണൂ​ർ, തോ​മ​സ് തി​രു​വ​ല്ല എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ആ​ന​ന്ദ് സി. ​ച​ന്ദ്ര​ൻ നി​ർ​വ്വ​ഹി​ക്കു​ന്നു. സം​ഗീ​തം-​സ​ച്ചി​ൻ വാ​ര്യ​ർ, എ​ഡി​റ്റ​ർ-​മി​ഥു​ൻ മു​ര​ളി.