എ​ട്ടു കോ​ടി മു​ട​ക്കി ചി​ത്രീ​ക​രി​ച്ച രം​ഗം; വി​ടു​ത​ലൈ മേ​ക്കിം​ഗ് വീ​ഡി​യോ

10:23 AM Apr 05, 2023 | Deepika.com

വെ​ട്രി​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത വി​ടു​ത​ലൈ എ​ന്ന ചി​ത്രം മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി മു​ന്നേ​റു​ക​യാ​ണ്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ലെ ഒ​രു മേ​ക്കിം​ഗ് വീ​ഡി​യോ​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. റെ​യി​ല്‍ പാ​ളം സ്ഫോ​ട​ക​വ​സ്തു വ​ച്ച് ത​ക​ര്‍​ക്കു​ന്ന ഒ​രു നി​ർ​ണാ​യ​ക സീ​ക്വ​ന്‍​സി​ന്‍റെ രം​ഗ​ങ്ങ​ളാ​ണ് റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.



ജാ​ക്കി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ലാ​സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ന്നൈ​യ്ക്ക് സ​മീ​പം കേ​ള​മ്പാ​ക്ക​ത്ത് സെ​റ്റ് ഇ​ട്ടാ​ണ് ഈ ​രം​ഗം ചി​ത്രീ​ക​രി​ച്ച​ത്. ഇ​ത് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സം​ഘ​ട്ട​ന സം​വി​ധാ​ന സം​ഘ​ത്തി​ലെ ഫൈ​റ്റിം​ഗ് പ​രി​ശീ​ല​ക​നാ​യ സു​രേ​ഷ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഈ ​സീ​ൻ ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് മാ​ത്രം ഏ​ക​ദേ​ശം ഏ​ട്ടു കോ​ടി രൂ​പ ചി​ല​വാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

15 വ​ര്‍​ഷ​മാ​യി സം​വി​ധാ​യ​ക​ന്‍ വെ​ട്രി​മാ​ര​ന്‍ മ​ന​സ്സി​ല്‍ കൊ​ണ്ടു​ന​ട​ന്ന സ്വ​പ്‍​ന പ​ദ്ധ​തി​യാ​ണ് വി​ടു​ത​ലൈ. 4 കോ​ടി ബ​ജ​റ്റി​ലാ​ണ് ചെ​യ്യാ​ന്‍ ആ​ദ്യം ആ​ലോ​ചി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട് 40 കോ​ടി മു​ത​ല്‍​മു​ട​ക്കി​ല്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന നി​ർ​മാ​താ​വി​നെ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കു​ക​യാ​യി​രു​ന്നു.



ക്രൈം ​ത്രി​ല്ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ചി​ത്ര​മാ​ണി​ത്. ബി ​ജ​യ​മോ​ഹ​ന്‍റെ തു​ണൈ​വ​ന്‍ എ​ന്ന ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി വെ​ട്രി​മാ​ര​ന്‍ ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സൂ​രി നാ​യ​ക​നാ​വു​ന്ന ചി​ത്ര​ത്തി​ല്‍ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് വി​ജ​യ് സേ​തു​പ​തി​യാ​ണ്.