പൊന്നോമനകളുടെ യഥാർഥ പേരുകൾ പങ്കുവച്ച് വിഗ്നേഷ് ശിവൻ. ഉയിരും ഉലകവും എന്നാണ് കുഞ്ഞുങ്ങളെ നയൻതാരയും വിഗ്നേഷും പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ ഇരട്ടകുഞ്ഞുങ്ങളുടെ യഥാർഥ പേര് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് മാതാപിതാക്കൾ.
ഉയിരിന്റെ യഥാർഥ പേര് രുദ്രോനീൽ എൻ. ശിവൻ എന്നാണ്. ദൈവിക് എൻ. ശിവൻ എന്നാണ് ഉലകത്തിന്റെ പേര്. പേരിലെ എൻ ലോകത്തിലെ ഏറ്റവും നല്ല അമ്മയായ നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന് വിഗ്നേഷ് കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നയൻതാരക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ ജനിച്ചത്. നാടക ഗർഭാധാരണത്തിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. വിഘ്നേഷ് ശിവൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ തങ്ങൾ മാതാപിതാക്കളായ വിവരം പങ്കുവെച്ചത്.
ഉയിരും ഉലകവുമല്ല; മക്കളുടെ യഥാർഥ പേര് വെളിപ്പെടുത്തി വിഗ്നേഷ് ശിവൻ
12:24 PM Apr 03, 2023 | Deepika.com