നടൻ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പൊതുവേദിയിൽ വച്ച് മോഹൻലാൽ ചുംബിച്ചപ്പോൾ അദ്ദേഹം ഒരു നടൻ തന്നെയാണെന്ന് തനിക്ക് മനസിലായെന്നാണ് ശ്രീനീവാസൻ പറഞ്ഞത്. ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
ഒരു ചാനലിന്റെ അവാർഡ് നിശയുടെ വേദിയിൽ ശ്രീനിവാസന് മോഹൻലാൽ നൽകിയ ചുംബനം ലോകമെന്പാടുമുള്ള മലയാളികൾ ആഘോഷമാക്കിയിരുന്നു. എന്നാൽ അത് വെറും അഭിനയം മാത്രമായിരുന്നുവെന്നാണ് ശ്രീനിവാസന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സ്വഭാവത്തിലുള്ള പ്രത്യേകതകൾ എങ്ങനെയെന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനാണ് ശ്രീനിവാസൻ ഉത്തരം നൽകിയത്.
ഒരുകാര്യം ഞാൻ പറയാം. ഒരു ചാനലിന്റെ പരിപാടിയിൽ ഞാൻ പോയപ്പോൾ മോഹൻലാൽ എന്നെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു. അതിനെക്കുറിച്ച് പത്രക്കാർ ചോദിച്ചു അങ്ങനെ ഉമ്മ തന്നപ്പോൾ എന്തുതോന്നിയെന്ന്... ഞാൻ പറഞ്ഞു, മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്നു ആളുകൾ വിളിക്കുന്നത് വെറുതയല്ലെന്ന് മനസിലായെന്ന്...ശ്രീനിവാസൻ പറഞ്ഞു.
അന്ന് മോഹൻലാൽ കെട്ടിപ്പിടിച്ച് ഉമ്മ വച്ചപ്പോഴേ മനസിലായി അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടറാണെന്ന്: ശ്രീനിവാസൻ
04:03 PM Apr 02, 2023 | Deepika.com