മീര ജാസ്മിനെയും നരേനെയും കേന്ദ്രകഥാപാത്രങ്ങളാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ മൂന്നിന് ആരംഭിക്കും. പത്താം വളവ് എന്ന ചിത്രത്തിന് ശേഷം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിക്കും.
മീരാ ജാസ്മിനും നരേനും വീണ്ടും; സംവിധാനം എം. പത്മകുമാർ
02:53 PM Apr 02, 2023 | Deepika.com