വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും പ്രധാനവേഷത്തിലെത്തുന്ന കുറുക്കൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഏറെ നാളുകൾക്ക് ശേഷം ശ്രീനിവാസൻ തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്.
സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരും ചിത്രത്തിലുണ്ട്.
മനോജ് റാം സിംഗിന്റേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു. ജിബു ജേക്കബ്ബാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം.
ശ്രീനിവാസന്റെ തിരിച്ചുവരവ്; കുറുക്കൻ ഫസ്റ്റ് ലുക്ക്
02:00 PM Apr 02, 2023 | Deepika.com