ഗാ​ന​ങ്ങ​ൾ പ്ര​തി​ഫ​ലം ന​ൽ​കി ക​രാ​ർ ഒ​പ്പു​വ​ച്ചാ​ണ് ഉ​പ​യോ​ഗി​ച്ച​ത്; പ്ര​തി​ക​രി​ച്ച് നീ​ല​വെ​ളി​ച്ചം ടീം

01:37 PM Apr 02, 2023 | Deepika.com

നീ​ല​വെ​ളി​ച്ചം എ​ന്ന ചി​ത്ര​ത്തി​ൽ ഉ​പ‌​യോ​ഗി​ച്ച എം.​എ​സ്. ബാ​ബു​രാ​ജി​ന്‍റെ ഗാ​ന​ങ്ങ​ൾ നി​യ​മ​പ​ര​മാ​യി സ്വ​ന്ത​മാ​ക്കി​യ​താ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു. ഗാ​ന​ങ്ങ​ളു​ടെ പ​ക​ർ​പ്പാ​വ​കാ​ശം ഉ​ള്ള​വ​ർ​ക്ക് പ്ര​തി​ഫ​ലം ന​ൽ​കി ക​രാ​റാ​ക്കി​യാ​ണ് നീ​ല​വെ​ളി​ച്ചം സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ച്ച​ത്.

ബാ​ബു​രാ​ജി​ന്‍റെ സം​ഗീ​ത​ത്തി​ലെ സ്വാ​ഭാ​വി​ക​ത​യും മാ​സ്മ​രി​ക​ത​യും റീ​മി​ക്സ് ഗാ​ന​ങ്ങ​ള്‍ ന​ശി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു എം.​എ​സ്. ബാ​ബു​രാ​ജി​ന്‍റെ മ​ക​ന്‍റെ ആ​രോ​പ​ണം. ഗാ​ന​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ബു​രാ​ജി​ന്‍റെ മ​ക​ന്‍ എം.​എ​സ്. ജ​ബ്ബാ​ർ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

1964 ൽ ​പു​റ​ത്തി​റ​ങ്ങി​യ ഭാ​ർ​ഗ​വീ​നി​ല​യം' എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ പു​തി​യ ഗാ​യ​ക​രെ ഉ​പ​യോ​ഗി​ച്ചോ അ​ല്ലാ​തെ​യോ, പു​തി​യ ഓ​ർ​ക്ക​സ്ട്രേ​ഷ​നോ​ടു കൂ​ടി പു​ന​ർ​നി​ർ​മി​ച്ച് ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി​യും അ​വ​കാ​ശ​വും ഗാ​ന​ര​ച​യി​താ​വാ​യ പി. ​ഭാ​സ്ക​ര​നി​ൽ നി​ന്നും, സം​ഗീ​ത​സം​വി​ധാ​യ​ക​നാ​യ എം. ​എ​സ്. ബാ​ബു​രാ​ജി​ന്‍റെ പി​ന്തു​ട​ർ​ച്ച​ക്കാ​രി​ൽ നി​ന്നും നീ​തി​യു​ക്ത​മാ​യ രീ​തി​യി​ൽ ഈ ​ഗാ​ന​ങ്ങ​ളു​ടെ മു​ൻ ഉ​ട​മ​സ്ഥാ​വ​കാ​ശ​മു​ണ്ടാ​യി​രു​ന്ന നി​ർ​മാ​ണ ക​മ്പ​നി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ഈ ​അ​വ​കാ​ശ​ക്കൈ​മാ​റ്റ തു​ട​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി നി​യ​മ​പ​ര​മാ​യ എ​ല്ലാ പ്ര​ക്രി​യ​ക​ളും പി​ന്തു​ട​ർ​ന്ന്, ആ ​ഗാ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ ഉ​ട​മ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​ഫ​ലം ന​ൽ​കി, ക​രാ​റൊ​പ്പു​വെ​ച്ചി​ട്ടാ​ണ് പ്ര​സ്തു​ത ഗാ​ന​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ച്ച് ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​കാ​ശം നീ​ല​വെ​ളി​ച്ച​ത്തി​ന്‍റെ നി​ർ​മ്മാ​താ​ക്ക​ളാ​യ ഒ​പി​എം സി​നി​മാ​സ് ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും, ഇ​തി​ലേ​ക്ക് ന​യി​ച്ച മു​ൻ ക​രാ​ർ രേ​ഖ​ക​ളും ഞ​ങ്ങ​ളു​ടെ കൈ​വ​ശ​മു​ണ്ട്.

(സ്വ​കാ​ര്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്, ഈ ​നി​യ​മ​വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ ഭാ​ഗ​മാ​യ വ്യ​ക്തി​ക​ളു​ടെ പേ​രു വി​വ​ര​ങ്ങ​ൾ ഇ​വി​ടെ പ​രാ​മ​ർ​ശി​ക്കു​ന്നി​ല്ല.) നി​യ​മ​ത്തി​ന​പ്പു​റം, ഈ ​ഗാ​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തി​യ അ​ന​ശ്വ​ര സം​ഗീ​ത​ജ്ഞ​ൻ എം.​എ​സ്. ബാ​ബു​രാ​ജി​ന്‍റെ കു​ടും​ബ​ത്തെ ഈ ​ഗാ​ന​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ച്ച് 'നീ​ല​വെ​ളി​ച്ചം' സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വി​വ​രം അ​റി​യി​ക്കു​ക എ​ന്ന​താ​ണ് മ​ര്യാ​ദ എ​ന്ന​തി​നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ത്ത മ​ക​ൾ സാ​ബി​റ​യെ ഇ​ക്കാ​ര്യം അ​റി​യി​ച്ച് അ​വ​രു​ടെ സ്നേ​ഹാ​ശം​സ​ക​ൾ ല​ഭി​ച്ച ശേ​ഷ​മാ​ണ് ഈ ​ഗാ​ന​ങ്ങ​ൾ സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ച്ചി​ടു​ള്ള​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, നി​ല​വി​ലു​ണ്ടാ​യി​രി​ക്കു​ന്ന വി​വാ​ദം, തെ​റ്റി​ദ്ധാ​ര​ണ​മൂ​ല​മു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പം കൊ​ണ്ടാ​ണെ​ന്ന് ഞ​ങ്ങ​ൾ അ​നു​മാ​നി​ക്കു​ന്നു. ഇ​ത് ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നാ​യി എം. ​എ​സ് ബാ​ബു​രാ​ജി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഞ​ങ്ങ​ൾ നി​ര​ന്ത​ര സ​മ്പ​ർ​ക്ക​ങ്ങ​ളി​ലാ​ണ്. ഈ ​വി​വ​ര​ങ്ങ​ൾ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ അ​റി​വി​ലേ​ക്കാ​യി പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്നു.