മൂ​ന്ന് നാ‌​യി​ക​മാ​ർ​ക്കൊ​പ്പം മൂ​ന്നി​ട​ത്തും ചാ​ക്കോ​ച്ച​ൻ; പ​ദ്മി​നി ഫ​സ്റ്റ് ലു​ക്ക്

12:20 PM Apr 02, 2023 | Deepika.com

കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സെ​ന്ന ഹെ​ഡ്ജെ സം​വി​ധാ​നം ചെ​യ്യു​ന്ന പ​ദ്മി​നി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ക്കി. തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം, 1744 വൈ​റ്റ് ഓ​ൾ​ട്ടോ എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം സെ​ന്ന ഹെ​ഡ്ജെ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ​ദ്മി​നി.

മൂ​ന്ന് നാ​യി​ക​മാ​ർ​ക്കൊ​പ്പ​മാ​ണ് ഒ​രേ പോ​സ്റ്റ​റി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​പ​ർ​ണ ബാ​ല​മു​ര​ളി, മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ, വി​ൻ​സി അ​ലോ​ഷ്യ​സ് എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ.

ലി​റ്റി​ൽ ബി​ഗ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സു​വി​ൻ വ​ർ​ക്കി, പ്ര​ശോ​ഭ് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. കു​ഞ്ഞി​രാ​മാ​യ​ണ​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത് ദീ​പു പ്ര​ദീ​പ് ത​ന്നെ​യാ​ണ് പ​ദ്മി​നി​യു​ടെ​യും ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.

മാ​ള​വി​ക മേ​നോ​ൻ, ആ​തി​ഫ് സ​ലിം, സ​ജി​ൻ ചെ​റു​ക​യി​ൽ, ഗ​ണ​പ​തി, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, സീ​മ ജി. ​നാ​യ​ർ, ഗോ​കു​ല​ൻ, ജെ​യിം​സ് ഏ​ലി​യ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. ഛായാ​ഗ്ര​ഹ​ണം ശ്രീ​രാ​ജ് ര​വീ​ന്ദ്ര​ൻ, സം​ഗീ​തം ജേ​യ്ക്സ് ബി​ജോ​യ്, എ​ഡി​റ്റ​ർ മ​നു ആ​ന്‍റ​ണി.