ഇ​ന്ന​സെ​ന്‍റ് അ​ന​ശ്വ​ര​മാ​ക്കി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ല്ല​റ​യി​ൽ ആ​ലേ​ഖ​നം ചെ​യ്ത് കൊ​ച്ചു​മ​ക്ക​ൾ

12:00 PM Apr 02, 2023 | Deepika.com

അ​ഭി​ന​യി​ച്ചു തീ​ർ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​നി ഇ​ന്ന​സെ​ന്‍റി​നൊ​പ്പം ക​ല്ല​റ​യി​ലു​മു​ണ്ടാ​കും. ഇ​ന്ന​സെ​ന്‍റ് അ​ഭി​ന​യി​ച്ച് അ​ന​ശ്വ​ര​മാ​ക്കി​യ മു​പ്പ​തി​ലേ​റെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​ന്ന​സെ​ന്‍റ് അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ക​ല്ല​റ​യി​ൽ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ച്ചു​മ​ക്ക​ളാ​യ ഇ​ന്ന​സെ​ന്‍റി​ന്‍റെ​യും അ​ന്ന​യു​ടെ​യും ആ​ശ​യ​മാ​യി​രു​ന്ന​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ലെ സെ​മി​ത്തേ​രി​യി​ലാ​ണ് ഇ​ന്ന​സെ​ന്‍റി​നെ അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്. കാ​ബൂ​ളി​വാ​ല, ദേ​വാ​സു​രം, രാ​വ​ണ​പ്ര​ഭു, ഫാ​ന്‍റം പൈ​ലി, മ​ണി​ച്ചി​ത്ര​ത്താ​ഴ്, ഇ​ഷ്ടം, ഇ​ന്ത്യ​ൻ പ്ര​ണ​യ​ക​ഥ, മാ​ന്നാ​ർ മ​ത്താ​യി സ്പീ​ക്കിം​ഗ്, പാ​പ്പി അ​പ്പ​ച്ച, മി​ഥു​നം, വി​യ​റ്റ്നാം കോ​ള​നി, പ്രാ​ഞ്ചി​യേ​ട്ട​ൻ, ക​ല്യാ​ണ​രാ​മ​ൻ, വെ​ട്ടം, ഗോ​ഡ്ഫാ​ദ​ർ, സ​ന്ദേ​ശം തു​ട​ങ്ങി മു​പ്പ​തോ​ളം ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ക​ല്ല​റ​യി​ൽ ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്നു.

സി​നി​മാ റീ​ലി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രും മ​റ്റ് വി​വ​ര​ങ്ങ​ളും ക​ല്ല​റ​യി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.