വാ​യ്പ ന​ൽ​കു​ന്നി​ല്ല; റി​സ​ർ​വ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​നി സി​നി​മ കാ​ണ​രു​ത്: അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ

11:02 AM Apr 02, 2023 | Deepika.com

സി​നി​മ നി​ർ​മി​ക്കാ​നാ​യി വാ​യ്പ ന​ൽ​കാ​ത്ത​തി​നാ​ൽ റി​സ​ർ​വ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ സി​നി​മ കാ​ണു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ.

സി​നി​മ​യെ കൊ​ല്ലു​ന്ന ഈ ​ഗു​രു​ത​ര​മാ​യ വി​ഷ​യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ പ​റ​യു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ പ്ര​തി​ക​ര​ണം.

സി​നി​മ നി​ർ​മി​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്ക് ബാ​ങ്ക് ലോ​ൺ ന​ൽ​കാ​ത്ത​തി​നാ​ൽ... എ​ല്ലാ റി​സ​ർ​വ് ബാ​ങ്ക് അം​ഗ​ങ്ങ​ളോ​ടും സി​നി​മ കാ​ണു​ന്ന​ത് നി​ർ​ത്താ​ൻ ഞാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു. നി​ങ്ങ​ൾ​ക്ക് ഒ​രു സി​നി​മ​യും കാ​ണാ​ൻ അ​വ​കാ​ശ​മി​ല്ല, ഈ ​തീ​രു​മാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള വ്യ​ക്തി​ക്കോ മ​ന്ത്രി​ക്കോ ഇ​ല്ല.

പ​ശു​വി​ന്‍റെ വാ​യ അ​ട​ച്ച് വ​ച്ച​തി​ന് ശേ​ഷം പാ​ൽ പ്ര​തീ​ക്ഷി​ക്ക​രു​ത്. ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി ശ്രീ ​ന​രേ​ന്ദ്ര മോ​ദി​യോ​ട് സി​നി​മ​യെ കൊ​ല്ലു​ന്ന ഗു​രു​ത​ര​മാ​യ ഈ ​വി​ഷ​യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഞാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു.
അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ പ​റ​ഞ്ഞു.