ദിലീപിനെ നായകനാക്കി നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ അഞ്ചുമന ക്ഷേത്രത്തിൽ നടന്നു. ടൊവീനോയെ നായകനാക്കി ഒരുക്കിയ ഡിയർ ഫ്രണ്ട് എന്ന ചിത്രത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ദിലീപിന്റെ കരിയറിലെ 149-ാമത്തെ ചിത്രമാണിത്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രഹണം സനു താഹിർ. കഥ, തിരക്കഥ, സംഭാഷണം- രാജേഷ് രാഘവൻ. ഷിബു ചക്രവർത്തി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മിഥുൻ മുകുന്ദൻ സംഗീതം പകരുന്നു. എഡിറ്റർ ദീപു ജോസഫ്.
ദിലീപിന്റെ 149-ാം ചിത്രം; സംവിധാനം വിനീത് കുമാർ
10:53 AM Mar 31, 2023 | Deepika.com