ഒസിവൈഎം ഡൽഹി രൂപത പഠനോപകരണങ്ങൾ വിതരണം ചെയ്തു

08:19 PM Jun 10, 2017 | Deepika.com
ന്യൂഡൽഹി: ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്‍റിന്‍റെ (ഒസിവൈഎം) ആഭിമുഖ്യത്തിൽ ഡൽഹി രൂപതയുടെ നേതൃത്വത്തിൽ പാഠ്യ സഹായ പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രകാശ്പുരിയിലെ ഗവണ്‍മെന്‍റ് മിഡിൽ സ്കൂളിൽ നടന്ന ചടങ്ങിൽ ഫാ. ജോബിൻ മാമ്മൻ ചെറിയാൻ, ഫാ. ഐപ്പ്, ഫാ. റോബിൻസ് ഡാനിയേൽ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോജി വഴുവാടി