ന്യൂഡൽഹി:പെട്രോളിന്റെയും ഡീസലിന്റെയും വില ഈ മാസം 16 മുതൽ ദിവസേന മാറും. രാജ്യത്തെ അഞ്ചു നഗരങ്ങളിൽ മേയ് ഒന്നു മുതൽ പരീക്ഷിച്ചു വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും ഇതു നടപ്പാക്കുന്നത്.
നിലവിൽ രണ്ടാഴ്ചയിലൊരിക്കലാണ് പെട്രോൾ വിലയിൽ മാറ്റം പൊതുമേഖലാ പെട്രോളിയം കന്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പുർ, ജംഷഡ്പുർ, ചണ്ഡീഗഡ് എന്നീ നഗരങ്ങളിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കിയത്. സ്വകാര്യ എണ്ണക്കന്പനികളായ റിലയൻസ് ഇൻഡസ്ട്രീസ്, എസാർ ഓയിൽ എന്നിവയും വൈകാതെ ഇതേ രീതി പിന്തുടരും.
എന്നും അർധരാത്രി വില പരിഷ്കരിക്കുകയാണെങ്കിൽ അത് ഓണ്‍ലൈൻ വഴി അറിയിക്കാനുള്ള സംവിധാനം നിലവിൽ എല്ലാ പന്പുകൾക്കും ഇല്ല. അതിനാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉ ണ്ടാകും.
ഇന്ധനവില ഇനി ദിവസേന മാറും
08:37 PM Jun 09, 2017 | Deepika.com