മണിരത്നത്തിന്റെ ബ്രഹ്മാണ്ഡചിത്രം പൊന്നിയൻ സെൽവന്റെ രണ്ടാംഭാഗം ട്രെയിലർ പുറത്തിറങ്ങി. അതിഗംഭീര രംഗങ്ങളുൾപ്പെടെ വിസ്മയിപ്പിക്കുന്ന മേക്കിംഗിലാണ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 28-ന് ചിത്രം ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, അശ്വിൻ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത്. വൻഹിറ്റായ ആദ്യഭാഗത്തിന്റെ തുടർച്ചയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. രവി വർമ്മന്റെ ഛായാഗ്രഹണവും തോട്ടാ ധരണിയുടെ കലാ സംവിധാനവും പൊന്നിയിൻ സെൽവനെ കൂടുതൽ ആകർഷകമാക്കുന്നു.
ലൈക്കാ പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമിക്കുന്ന ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും.