സ്ത്രീശാക്തീകരണം പശ്ചാത്തലമാക്കി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി, കേരള സ്റ്റേറ്റ് വനിതാ വികസന കോർപറേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ നോളജ് ട്രീ ഫൗണ്ടേഷൻ ഒരുക്കുന്ന ചിത്രമാണ് പെണ്ണൊരുത്തി. സുധി കൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാജേഷ് ഹെബാർ, അൻസിബ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ജസ്റ്റിൻ, സുരേഷ് ബാബു, സുധീഷ്, അക്ഷര, രമ നാരായണൻ, ദേവി ബാലാമണി എന്നിവരും ചിത്രത്തിലുണ്ട്.
സ്ത്രീയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പുരുഷനേക്കാൾ സ്ത്രീക്കുതന്നെയാണ് എന്ന് ബോധ്യപ്പെടുത്തുന്ന പ്രമേയമാണ് പെണ്ണൊരുത്തിയിലുള്ളത്. നവംബർ 19-ന് കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളിൽ മന്ത്രി കെ.കെ. ശൈലജയുടെയും ചലച്ചിത്ര താരം മഞ്ജു വാര്യരുടെയും സാന്നിധ്യത്തിൽ പെണ്ണൊരുത്തി റിലീസ് ചെയ്യും.
പെണ്ണൊരുത്തി റിലീസിന്
10:03 AM Nov 19, 2017 | Deepika.com