എ​ന്താ പ​റ​യേ​ണ്ട​ത് എ​ന്‍റെ ഇ​ന്ന​സെ​ന്‍റ്; നി​ങ്ങ​ളു‌​ടെ വേ​ർ​പാ​ടെ​ങ്ങ​നെ ഒ​തു​ക്കു​മെ​ന്ന​റി​യി​ല്ല: മോ​ഹ​ൻ​ലാ​ൽ

09:09 AM Mar 27, 2023 | Deepika.com

പേ​ര് പോ​ലെ ത​ന്നെ നി​ഷ്ക​ള​ങ്ക​മാ​യി​രു​ന്ന ഇ​ന്ന​സെ​ന്‍റി​ന്‍റെ വേ​ർ​പാ​ട് വാ​ക്കു​ക​ളി​ലൊ​തു​ക്കാ​ൻ ആ​കു​ന്നി​ല്ലെ​ന്ന് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. പോ​യി​ല്ല എ​ന്ന് വി​ശ്വ​സി​ക്കാ​നാ​ണ് ഇ​പ്പോ​ഴും മ​ന​സ്സ് പ​റ​യു​ന്ന​തെ​ന്നും സ്നേ​ഹ​വും ശാ​സ​ന​യു​മാ​യി എ​ന്നും കൂ​ടെ​ത്ത​ന്നെ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്താ പ​റ​യേ​ണ്ട​ത് എ​ന്‍റെ ഇ​ന്ന​സെ​ൻ്റ് ... ആ ​പേ​രു​പോ​ലെ ത​ന്നെ നി​ഷ്ക​ള​ങ്ക​മാ​യി ലോ​ക​ത്തി​ന് മു​ഴു​വ​ൻ നി​റ​ഞ്ഞ ചി​രി​യും സ്നേ​ഹ​വും സാ​ന്ത്വ​ന​വും പ​ക​ർ​ന്ന്, ഒ​പ്പ​മു​ള്ള​വ​രെ ഒ​രു സ​ഹോ​ദ​ര​നെ​പ്പോ​ലെ ചേ​ർ​ത്തു​പി​ടി​ച്ച്, എ​ന്ത് കാ​ര്യ​ത്തി​നും കൂ​ടെ നി​ന്ന്, ത​ണ​ലും ത​ലോ​ട​ലു​മാ​യ നി​ങ്ങ​ളു​ടെ വേ​ർ​പാ​ടി​ന്‍റെ സ​ങ്ക​ടം എ​ങ്ങ​നെ വാ​ക്കു​ക​ളി​ൽ ഒ​തു​ക്കും എ​ന്ന​റി​യി​ല്ല.

പോ​യി​ല്ല എ​ന്ന് വി​ശ്വ​സി​ക്കാ​നാ​ണ് ഇ​പ്പോ​ഴും മ​ന​സ്സ് പ​റ​യു​ന്ന​ത്. ഓ​രോ നി​മി​ഷ​വും ആ ​നി​ഷ്ക​ള​ങ്ക ചി​രി​യും സ്നേ​ഹ​വും ശാ​സ​ന​യു​മാ​യി എ​ന്‍റെ ഇ​ന്ന​സെ​ൻ്റ് എ​ന്നും കൂ​ടെ​ത്ത​ന്നെ ഉ​ണ്ടാ​വും. എ​വി​ടെ ആ​ണെ​ങ്കി​ലും എ​ന്ത് കാ​ര്യ​ത്തി​നും ഓ​ടി​വ​രാ​ൻ ഇ​നി​യും നി​ങ്ങ​ൾ ഇ​വി​ടെ​ത്ത​ന്നെ കാ​ണും...
മോഹൻലാൽ കുറിച്ചു.