ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 4.25 ന് ആയിരുന്നു സംഭവം.
ഹരിയാനയിലെ റോത്തക് ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഒരു മിനിറ്റോളം പ്രകമ്പനം നീണ്ടുനിന്നു. സംഭവത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല.
ഡൽഹിയിൽ ശക്തമായ ഭൂചലനം
03:17 PM Jun 02, 2017 | Deepika.com