ശകുന്തളയുമായി സാമ്യം

04:53 PM Mar 26, 2023 | Deepika.com

തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭുവിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ശാകുന്തളം. ശകുന്തള എന്ന കഥാപാത്രവും തന്‍റെ ജീവിതവും തമ്മില്‍ സാമ്യമുണ്ടെന്നു പറയുകയാണ് സാമന്ത.

ശാകുന്തളത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് നടി ഇക്കാര്യം പറയുന്നത്. ശകുന്തള ഏറ്റവും മോശമായ പ്രതികൂല സാഹചര്യങ്ങളിലൂടെയാണു കടന്നുപോയത്. പക്ഷേ അന്തസോടെ സ്വയം പിടിച്ചുനിന്നു. ശകുന്തള എന്ന കഥാപാത്രം വളരെ മോഡേണ്‍ ആണ്, അതോടൊപ്പം സ്വതന്ത്രയാണ്.

സ്നേഹത്തിലും ഭക്തിയിലും നൂറുശതമാനം സത്യസന്ധ. ജീവിതത്തിലെ ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍പോലും അവള്‍ വളരെ ദയയോടും അന്തസോടെയും ജീവിച്ചു. എന്‍റെ യഥാർഥ ജീവിതവുമായി സമാനതകളുണ്ടായിരുന്നു ഇതിന്. ഞാനും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയിരുന്നു. സാമന്ത പറയുന്നു.

ഇത്തരമൊരു വേഷം എന്നെ തേടി വന്നപ്പോള്‍ ഞാന്‍ കുട്ടിയെപോലെ തുള്ളിച്ചാടിയെന്നും സാമന്ത പറഞ്ഞു.