ന്യൂഡൽഹി: ഡിവൈൻ ധ്യന കേന്ദ്രം ഫരിദാബാദിന്റെ നേതൃത്വത്തിൽ ഡൽഹി ഗോൾഡ്ഖാന കത്തീഡ്രലിൽ നിന്നും ഫരീദാബാദ് ഡിവൈനിലേക്കു നടന്ന മരിയൻ പദയാത്ര നടത്തി. ഫാ. ജോണ് പുത്തൻപുരയ്ക്കൽ വിസി, ഫാ. ഫ്രാൻസിസ് കർത്താനം വിസി എന്നിവർ പദയാത്ര നയിച്ചു. ഗോൾഡ്ഖാനയിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച യാത്രയിൽ ജപമാലയും കുരിശുമേന്തി അറുന്നൂറിൽ പരം വിശ്വാസികൾ പങ്കെടുത്തു.
എല്ലാവർഷവും മേയ് മാസത്തിൽ നടത്തുന്ന പദയാത്ര ആയിരങ്ങൾക്ക് അനുഗ്രഹമായി മാറിക്കൊണ്ടിരിക്കുന്നു. 38 കിലോമീറ്റർ പിന്നിട്ട് ഡിവൈൻ ആശ്രമത്തിൽ എത്തിച്ചേർന്ന പദയാത്ര ദിവ്യകാരുണ്യ ആരാധനയോടു കൂടി സമാപിച്ചു. തുടർന്നു നേർച്ച വിതരണവും നടന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
മരിയൻ പദയാത്ര നടത്തി
06:03 PM May 29, 2017 | Deepika.com