രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി സൂ​രാ​ജ്; ഒ​പ്പം ധ്യാ​നും; ഹി​ഗ്വി​റ്റ ട്രെ​യി​ല​ർ

09:45 AM Mar 23, 2023 | Deepika.com

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും ധ്യാ​ൻ ശ്രീ​നി​വാ​സ​നും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ഹി​ഗ്വി​റ്റ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ചി​ത്രം മാ​ർ​ച്ച് 31-ന് ​തി​യ​റ്റ​റി​ലെ​ത്തും. ക​ണ്ണൂ​രി​ലെ രാ​ഷ്ട്രീ​യ​വും പ​ന്നന്ന്യൂ​ർ മു​കു​ന്ദ​ൻ എ​ന്ന രാ​ഷ്ട്രീ​യ​നേ​താ​വി​ന്‍റെ​യും ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​തെ​ന്നാ​ണ് ട്രെ​യി​ല​റി​ൽ നി​ന്നു​ള്ള സൂ​ച​ന.



ഹേ​മ​ന്ത് ജി.​നാ​യ​ർ ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം ബോ​ബി ത​ര്യ​നും സ​ജി​ത്ത് അ​മ്മ​യും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്നു. മ​നോ​ജ്.​കെ.​ജ​യ​ൻ, ഇ​ന്ദ്ര​ൻ​സ്, ജാ​ഫ​ർ ഇ​ടു​ക്കി, വി​നീ​ത് കു​മാ​ർ, മാ​മു​ക്കോ​യ, അ​ബു സ​ലിം, ശി​വ​ദാ​സ് ക​ണ്ണൂ​ർ, ജ്യോ​തി ക​ണ്ണൂ​ർ, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ എ​ന്നി​വ​രും നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

വി​നാ​യ​ക് ശ​ശി​കു​മാ​ർ, ധ​ന്യാ നി​ഖി​ൽ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് രാ​ഹു​ൽ രാ​ജ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. ഫാ​സി​ൽ നാ​സ​ർ ഛായാ​ഗ്രാ​ഹ​ണ​വും പ്ര​സീ​ത് നാ​രാ​യ​ണ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.