ഷാറുഖ് ഖാന്റെ സൂപ്പർഹിറ്റ് ചിത്രം പഠാൻ ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 22ന് ആമസോൺ പ്രൈം വഴി ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. ഷാറുഖിന്റെ പ്രത്യേക പ്രമൊ വിഡിയോ പുറത്തുവിട്ടാണ് പ്രൈം ഇക്കാര്യം സ്ഥിരീകരിച്ചത്.
ഷാറുഖിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ പഠാൻ ആയിരം കോടി ക്ലബ്ബിലെത്തിയിരുന്നു. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പണം വാരുന്ന ബോളിവുഡ് ചിത്രമായും പഠാൻ മാറി. ആമിർ ഖാൻ ചിത്രം ദംഗലിന്റെ റെക്കോർഡ് ആണ് പഠാൻ തകർത്തത്.
ആക്ഷൻ ത്രില്ലറായ പഠാൻ സിദ്ധാർഥ് ആനന്ദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ ഏബ്രഹാം ദീപിക പദുക്കോണ്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ.
ഷാരുഖിന്റെ ഹിറ്റ്; പഠാൻ നാളെ ഒടിടിയിൽ
03:43 PM Mar 21, 2023 | Deepika.com