സംവിധായകൻ അരുൺ ഗോപിയുടെ മക്കളായ താരകിന്റെയും താമരയുടെയും ഒന്നാം പിറന്നാളിൽ തിളങ്ങി ദിലീപും കുടുംബവും. കാവ്യയ്ക്കും മക്കളായ മീനാക്ഷിക്കും മഹാലഷ്മിക്കുമൊപ്പമാണ് ദിലീപ് എത്തിയത്. ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
റ്റൂസ്ഡേ ലൈറ്റ്സാണ് പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും പകർത്തിയിരിക്കുന്നത്.
ടിനി ടോം, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കർ തുടങ്ങി സിനിമാ ലോകത്തെ നിരവധിപേർ ചടങ്ങിനെത്തിയിരുന്നു.
സെന്റ് തെരേസാസ് കോളേജിലെ അധ്യാപിക സൗമ്യയുമായി 2018ലായിരുന്നു അരുൺ ഗോപിയുടെ വിവാഹം. 2022 മാർച്ച് 18നാണ് ഇരുവർക്കും ഇരട്ടക്കുട്ടികൾ പിറന്നത്. ആൺകുട്ടിക്ക് താരക് എന്നും പെൺകുട്ടിക്ക് താമര എന്നുമാണ് പേര് നൽകിയത്.
ദിലീപിനെ നായകനാക്കി ഒരുക്കുന്ന ബാന്ദ്രയാണ് നിലവിൽ സംവിധാനം ചെയ്യുന്ന അരുണഅ് ഗോപി ചിത്രം. തമന്നയാണ് ചിത്രത്തിലെ നായിക.
ഉദയ്കൃഷ്ണയാണ് തിരക്കഥ. മുംബെയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.