താരം തീർത്ത കൂടാരം വിഷുവിന്

09:23 AM Mar 21, 2023 | Deepika.com

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന താരം തീർത്ത കൂടാരം വിഷുനാളിൽ പ്രദർശനത്തിനെത്തുന്നു.

വിനീത് വിശ്വം, ശങ്കർ രാമകൃഷ്ണൻ, മാല പാർവതി, ഡയാന ഹമീദ്, വിനോദിനി വൈദ്യനാഥൻ, അനഘ ബിജു, അരുൾ ഡി ശങ്കർ, അനഘ മരിയ വർഗീസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

അഭിരാമി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിഷാന്ത് നായർ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിഖിൽ സുരേന്ദ്രൻ നിർവ്വഹിക്കുന്നു. അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ബി കെ ഹരിനാരായണൻ, അരുൺ ആലത്ത്, മോഹൻ രാജൻ എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകരുന്നു. എഡിറ്റർ-പരീക്ഷിത്.