ന്യൂഡൽഹി: ആഫ്രിക്കൻ പൗരന്മാരുൾപ്പെടെയുള്ള വിദേശ വിദ്യാർഥികളുടെ പഠനാവസരം മെച്ചപ്പെടുത്താനൊരുങ്ങി ഡൽഹി സർവകലാശാല. ഇതിന്റെ ഭാഗമായി വിദേശപൗരന്മാരായ വിദ്യാർഥികൾ സർവകലാശാലയിൽ പ്രവേശനം നേടുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട തീയതി മേയ് 31 ആക്കി പുനക്രമീകരിച്ചു.
300ലേറെ വിദേശ വിദ്യാർഥികളുടെ അപേക്ഷകളാണ് ഇതുവരെ ഡൽഹി സർവകലാശാലയിലെ ഫോറിൻ സ്റ്റുഡന്റ്സ് രജിസ്ട്രി വിഭാഗത്തിനു ലഭിച്ചിരിക്കുന്നത്. ഈ മാസം 20 വരെയായിരുന്നു അപേക്ഷ ക്ഷണിക്കാനുള്ള അവസാന തീയതി.
വിദേശ വിദ്യാർഥികളുടെ പഠനാവസരം മെച്ചപ്പെടുത്താനൊരുങ്ങി ഡൽഹി സർവകലാശാല
04:11 PM May 20, 2017 | Deepika.com