നടി ആശാ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്ത് വിവാഹിതയായി. മുംബൈ മലയാളി ആദിത്യ മേനോനാണ് വരൻ. കൊച്ചിയിൽ അഡ്ലക്സ് ഇന്റർനാഷ്നൽ കൺവെൻഷനിൽ വച്ച് നടക്കുന്ന വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തു.
നടൻ ദിലീപ്, കാവ്യ മാധവൻ, ലക്ഷ്മി ഗോപാലസ്വാമി, അനുശ്രീ, നിർമാതാവ് ആന്റോ ജോസഫ്, രഞ്ജി പണിക്കർ, ഹൈബി ഈഡൻ തുടങ്ങി നിരവധി പേരാണ് നവദന്പതികൾക്ക് ആശംസകളുമായെത്തിയത്.
മുംബൈയിൽ ജൂഹു ബീച്ചിന് സമീപമുള്ള ഹോട്ടലിൽ വിവാഹ റിസപ്ഷനും നടക്കും. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉത്തരയുടെ മെഹന്ദിയുടെയും സംഗീത് നൈറ്റിന്റെയും ചടങ്ങുകൾ വൈറലായിരുന്നു.
2022 ഒക്ടോബർ 23നായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, സുരേഷ് ഗോപി, രഞ്ജി പണിക്കർ ഉൾപ്പെടെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.