നടി കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. നാടൻ ലുക്കിൽ നിന്നും മോഡേൺ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.
മോഡേൺ ലുക്കിൽ കൂടുതൽ ഗ്ലാമറയാണ് കീർത്തി പുതിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓഫ് ഷോൾഡർ ജംപ് സ്യൂട്ട് വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ജസ്റ്റ് ഫോർ ഫൺ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
നാനി നായകനാകുന്ന ദസറയാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മലയാളത്തിൽ വാശിയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്
കീർത്തി സുരേഷിന്റെ പുതിയ ലുക്ക്; ഏറ്റെടുത്ത് ആരാധകർ
12:59 PM Mar 17, 2023 | Deepika.com