നായാട്ട് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും മാർട്ടിൻ പ്രക്കാട്ടും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനുമൊപ്പം ബിജു മേനോനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിനായി തിരക്കഥ എഴുതുന്നത്.
എറണാകുളം ഗോകുലം പാർക്കിൽ നടന്ന ‘പ്രണയവിലാസം’ സിനിമയുടെ സക്സസ് മീറ്റിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നത്. ഏറെ നാളുകൾക്കുശേഷം ബിജു മേനോനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
ഷൈജു ഖാലിദാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാര്ട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികൾ സംയുക്തമായാണ് സിനിമയുടെ നിർമാണം.
കുഞ്ചാക്കോ ബോബനും ബിജു മേനോനും മാർട്ടിൻ പ്രക്കാട്ടും; തിരക്കഥ രതീഷ് ബാലകൃഷ്ണൻ
09:16 AM Mar 17, 2023 | Deepika.com