ആസിഫ് അലിയെ നായകനാക്കി രോഹിത്ത് വി.എസ്. സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ടിക്കി ടാക്ക എന്നാണ് ചിത്രത്തിന്റെ പേര്. ടൊവീനോയെ നായകനാക്കി ഒരുക്കിയ കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഒരു ആക്ഷൻ എന്റർടൈനർ ജോണറിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും രോഹിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്.
ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ആസിഫ് അലി നായകൻ; സംവിധായകൻ രോഹിത്ത് വി.എസ്; ടിക്കി ടാക്ക ഫസ്റ്റ് ലുക്ക്
10:07 AM Mar 16, 2023 | Deepika.com