ബെൽസ് പാൾസി അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന തന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി നടൻ മിഥുൻ രമേശ്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലൂടെ താരം തന്നെയാണ് ആരോഗ്യനിലയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരം പങ്കുവച്ചത്.
98 ശതമാനത്തോളം റിക്കവറായി എന്ന് പറയാം. രണ്ടു ശതമാനം കൂടിയുണ്ട്. അത് എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്ത് മാറും. അതൊക്കെയായിട്ട് മുന്നോട്ടുപോകുകയാണ്. ബാക്കി ഒക്കെ ഒരുവിധം നോർമലായി. സൈഡ് ഒക്കെ ശരിയായി. ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്. മിഥുൻ രമേശ് വ്യക്തമാക്കി.
ബെൽസ് പാൾസി ബാധിച്ച് കഴിഞ്ഞ മാസമാണ് താരത്തെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന രോഗാവസ്ഥയാണ് ബെല്‍സ് പാൾസി.