നാ​ട്ടു നാ​ട്ടു കാ​ല​ങ്ങ​ളോ​ളം ഓ​ർ​മി​ക്ക​പ്പെ​ടു​ന്ന ഗാ​നം; അ​ഭി​ന​ന്ദ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി

02:47 PM Mar 13, 2023 | Deepika.com

ഓ​സ്ക​ർ പു​ര​സ്കാ​രം നേ​ടി​യ നാ​ട്ടു നാ​ട്ടു​വി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. കാ​ല​ങ്ങ​ളോ​ളം ഓ​ർ​മി​ക്ക​പ്പെ​ടേ​ണ്ട ഗാ​ന​മാ​ണ് നാ​ട്ടു നാ​ട്ടു​വെ​ന്നും ഇ​ന്ത്യ​ക്ക് ആ​വേ​ശ​വും അ​ഭി​മാ​ന​വു​മാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ മാ​ത്ര​മാ​യ നാ​ട്ടു നാ​ട്ടു ലോ​ക​മെ​ന്പാ​ടും അ​റി​ഞ്ഞി​രി​ക്കു​ന്നു. ഇ​ത് വ​ർ​ഷ​ങ്ങ​ളോ​ളം ഓ​ർ​മി​പ്പി​ക്ക​പ്പെ​ടു​ന്ന ഗാ​ന​മാ​യി​രി​ക്കും. ഇ​ത് ഇ​ന്ത്യ​ക്ക് ആ​വേ​ശ​വും അ​ഭി​മാ​ന​വും ന​ൽ​കു​ന്നു​വെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി.



രൗ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത ആ​ർ​ആ​ർ​ആ​ർ എ​ന്ന ചി​ത്ര​ത്തി​ലെ നാ​ട്ടു നാ​ട്ടു എ​ന്ന ഗാ​ന​ത്തി​നാ​ണ് മി​ക​ച്ച ഒ​ർ​ജി​ന​ൽ സോം​ഗ് വി​ഭാ​ഗ​ത്തി​ൽ ഓ​സ്ക​ർ ല​ഭി​ച്ച​ത്. എം.​എം കീ​ര​വാ​ണി​യാ​ണ് ‘നാ​ട്ടു നാ​ട്ടു’ ഗാ​ന​ത്തി​നു സം​ഗീ​തം ന​ല്‍​കി​യ​ത്.

ച​ന്ദ്ര​ബോ​സാ​ണ് ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ കു​റി​ച്ചി​രി​ക്കു​ന്ന​ത്. കാ​ല​ഭൈ​ര​വ, രാ​ഹു​ല്‍ സി​പ്‌​ലി​ഗു​ഞ്ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്നു.