ഏ​ഴ​ഴ​കി​ല്‍ "എ​വ​രി​തിം​ഗ് എ​വ​രി​വെ​ര്‍ ഓ​ള്‍ അ​റ്റ് വ​ണ്‍​സ്'; ഓ​സ്‌​കർ തി​ള​ക്കം

01:00 PM Mar 13, 2023 | Deepika.com

95-ാ മ​ത് ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​നം ന​ട​ക്കു​മ്പോ​ള്‍ ഡോ​ള്‍​ബി തി​യ​റ്റേ​ഴ്‌​സി​ല്‍ ഏ​റ്റ​വും തി​ള​ങ്ങി​യ​ത് "എ​വ​രി​തിം​ഗ് എ​വ​രി​വെ​ര്‍ ഓ​ള്‍ അ​റ്റ് വ​ണ്‍​സ്' എ​ന്ന ചി​ത്ര​മാ​ണ്. മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം ഉ​ള്‍​പ്പെ​ടെ ഏ​ഴ് ഓ​സ്‌​കര്‍ അ​വാ​ര്‍​ഡു​ക​ളാ​ണ് ചി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്.

2022ല്‍ ​ഇ​റ​ങ്ങി​യ അ​മേ​രി​ക്ക​ന്‍ കോ​മ​ഡി ഡ്രാ​മ​യാ​ണ് "എ​വ​രി​തിം​ഗ് എ​വ​രി​വെ​ര്‍ ഓ​ള്‍ അ​റ്റ് വ​ണ്‍​സ്'. ബ​ഹു​പ്ര​പ​ഞ്ചം എ​ന്ന ആ​ശ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കിയാണ് ഈ ​ഹോ​ളി​വു​ഡ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​യ​ന്‍​സ് ഫി​ക്ഷ​ന്‍, ആ​നി​മേ​ഷ​ന്‍, ആ​ക്ഷ​ന്‍, സാ​ഹ​സി​ക​ത, ബ്ലാ​ക്ക് കോ​മ​ഡി, ഡ്രാ​മ തു​ട​ങ്ങി ഒ​രു​കൂ​ട്ടം ജോ​ണ​റു​ക​ളു​ടെ മി​ശ്രി​ത​മാ​ണ് ചി​ത്രം.

10 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 11 ഓ​സ്‌​കർ നോ​മി​നേ​ഷ​നാ​ണ് എ​വ​രി​തിം​ഗ് എ​വ​രി​വെ​ര്‍ ഓ​ള്‍ അ​റ്റ് വ​ണ്‍​സി​നു​ണ്ടാ​യി​രു​ന്ന​ത്. മി​ക​ച്ച ചി​ത്ര​ത്തി​നു​പു​റ​മെ മി​ക​ച്ച ന​ടി, സം​വി​ധാ​യ​ക​ന്‍, ഒ​റി​ജി​ന​ല്‍ തി​ര​ക്ക​ഥ, സ​ഹ​ന​ടി, സ​ഹ​ന​ട​ന്‍, എ​ഡി​റ്റിം​ഗ് എ​ന്നീ പു​ര​സ്‌​കാ​ര​ങ്ങ​ളും ചി​ത്രം സ്വ​ന്ത​മാ​ക്കി.



ചി​ത്ര​ത്തി​ലൂ​ടെ മി​ഷേ​ല്‍ യോ ​മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച ന​ടി​ക്കു​ള്ള ഓ​സ്‌​കാ​ര്‍ നേ​ടു​ന്ന ആ​ദ്യ ഏ​ഷ്യ​ന്‍ വം​ശ​ജ എ​ന്ന ച​രി​ത്ര നേ​ട്ട​വും അ​വ​ര്‍ സ്വ​ന്ത​മാ​ക്കി. ഡാ​നി​യ​ല്‍ ക്വാ​ന്‍, ഡാ​നി​യ​ല്‍ ഷീ​നെ​ര്‍​ട്ട് (സം​വി​ധാ​യ​ക​ന്‍), ജാ​മി ലീ ​ക​ര്‍​ട്ടി​സ് (മി​ക​ച്ച സ​ഹ​ന​ടി), കെ ​ഹു​യ് ക്വാ​ന്‍( മി​ക​ച്ച സ​ഹ​ന​ട​ന്‍) എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലൂ​ടെ ഓ​സ്‌​ക​ര്‍ നേട്ടം സ്വ​ന്ത​മാ​ക്കി.