വി​ഷ​പു​ക;​കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ പാ​രി​സ്ഥി​തി​ക ദു​ര​ന്തം; ഭ​ര​ണ​കൂ​ടം മ​റു​പ​ടി പ​റ​ഞ്ഞേ​പ​റ്റൂ: മി​ഥു​ൻ മാ​നു​വ​ൽ

11:11 AM Mar 11, 2023 | Deepika.com

ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ തീ​പി​ടു​ത്ത​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്ത​ക​ൾ ആ​രാ​യാ​ലും അ​വ​ർ ജ​ന​ങ്ങ​ളോ​ട് മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ൽ.

കേ​ര​ളം ക​ണ്ട എ​റ്റ​വും വ​ലി​യ പാ​രി​സ്ഥി​ക ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​യി ഇ​തി​നെ പ​രി​ഗ​ണി​ക്കാ​മെ​ന്നും വീ​ടി​ന്‍റെ അ​ക​ങ്ങ​ളി​ൽ പോ​ലും വി​ഷ​വാ​യു​വാ​ണെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു.

ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെ വ്യാ​വ​സാ​യി​ക ത​ല​സ്ഥാ​നം ആ​ണ്..!! ദി​വ​സ​ങ്ങ​ൾ ആ​യി വി​ഷ​പ്പു​ക​യി​ൽ മു​ങ്ങി നി​ൽ​ക്കു​ന്നു. ന​ഗ​രം, ജി​ല്ല എ​ന്തി​നു വീ​ടി​ന്‍റെ അ​ക​ങ്ങ​ളി​ൽ പോ​ലും വി​ഷ വാ​യു...!! കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ പാ​രി​സ്ഥി​തി​ക ദു​ര​ന്ത​ങ്ങ​ളി​ൽ ഒ​ന്നാ​യി ത​ന്നെ പ​രി​ഗ​ണി​ക്കാ​വു​ന്ന ഒ​രു ഇ​ൻ​സി​ഡ​ന്‍റ്..!

ഉ​ത്ത​ര​വാ​ദി​ക​ൾ ആ​രാ​യാ​ലും - പ്രാ​ദേ​ശി​ക ഭ​ര​ണ കൂ​ടം ആ​യാ​ലും സം​സ്ഥാ​ന ഭ​ര​ണ കൂ​ടം ആ​യാ​ലും മ​റു​പ​ടി പ​റ​ഞ്ഞേ മ​തി​യാ​കൂ, പ്ര​തി​വി​ധി യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യേ മ​തി​യാ​കൂ..!! ഞ​ങ്ങ​ൾ ജ​ന​ങ്ങ​ൾ ആ​രു​ടെ ക​യ്യി​ൽ നി​ന്നും ഈ ​പു​ക ശ്വ​സി​ക്കാ​നു​ള്ള കൊ​ട്ടേ​ഷ​ൻ കൈ​പ​റ്റി​യി​ട്ടി​ല്ല.!!

P. S : എ​ങ്കി​ലും എ​ന്തു​കൊ​ണ്ടാ​യി​രി​ക്കും പു​തു ത​ല​മു​റ നാ​ടു​വി​ട്ടു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ചേ​ക്കേ​റു​ന്ന​ത്??
മിഥുൻ പറഞ്ഞു.