പ്ര​തി​ക​ര​ണ​ശേ​ഷി ന​ഷ്ട​പ്പെ​ട്ടി​ട്ട​ല്ല; പ്ര​തി​ക​രി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് തോ​ന്നി​ത്തു​ട​ങ്ങി; അ​രു​ൺ ഗോ​പി

10:12 AM Mar 11, 2023 | Deepika.com

ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ തീ ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വി​ഷ​പു​ക വി​ഷ​യ​ത്തി​ൽ എ​ന്തു​കൊ​ണ്ടാ​ണ് ഭ​ര​ണ​കൂ​ടം ഇ​ത്ര നി​സം​ഗ​മാ​കു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ൻ അ​രു​ൺ ഗോ​പി. കി​ട​പ്പു​മു​റി വ​രെ വി​ഷ​പു​ക എ​ത്തി​തു​ട​ങ്ങി​യെ​ന്നും പ്ര​തി​ക​രി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് അ​റി​യാ​വു​ന്ന​തു​കൊ​ണ്ടാ​ണ് പ്ര​തി​ക​രി​ക്കാ​ത്തെ​തെ​ന്നും അ​രു​ൺ ഗോ​പി പ​റ​യു​ന്നു.

വി​ഷം പു​ക​യു​ന്ന കൊ​ച്ചി!!

എ​ങ്ങ​നെ​യാ​ണു ഒ​രു ഭ​ര​ണ​കൂ​ട​ത്തി​ന് ഇ​ത്ര നി​സ്സം​ഗ​മാ​യി കാ​ര്യ​ങ്ങ​ള് കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്...!! ഒ​രു ജ​ന​ത​യെ ത​ല​മു​റ​ക​ളോ​ളം ബാ​ധി​ക്കു​ന്ന കൊ​ടി​യ പീ​ഡ​ന​ങ്ങ​ളി​ലേ​ക്കു ത​ള്ളി​യേ​ക്കാ​വു​ന്ന മാ​ര​ക​മാ​യ വി​ഷ​പ്പു​ക അ​വ​ന്‍റെ ബെ​ഡ്‌​റൂ​മി​ൽ വ​രെ എ​ത്തി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ജാ​ഗ്ര​ത​ക്കു​റ​വ് എ​ങ്ങ​നെ സം​ഭ​വി​ക്കു​ന്നു...!!

ദി​വ​സ​ങ്ങ​ൾ ക​ട​ന്നു പോ​യി​ട്ടും മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന പു​ക​യെ കൊ​ച്ചി​യി​ലെ ഒ​രോ മ​നു​ഷ്യ​ന്‍റെ​യും ശ​രീ​ര​ത്തി​ൽ എ​ത്തി​ച്ചേ അ​ട​ങ്ങു എ​ന്ന് വാ​ശി​യി​ലാ​ണോ..??

കു​ഞ്ഞു​ങ്ങ​ൾ തീ​രെ ചെ​റു​താ​ണ് എ​ന്‍റെ കാ​ര്യം മാ​ത്ര​മ​ല്ല പ​ല​ർ​ക്കും, പ്രാ​യ​മാ​യ അ​ച്ഛ​ന​മ്മ​മാ​ർ ഉ​ണ്ട്. ഇ​വ​രു​ടെ​യൊ​ക്കെ ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ണു​മ്പോ​ൾ പ്ര​തി​ക​ര​ണ ശേ​ഷി ന​ഷ്ട്ട​പെ​ട്ടു പോ​യി​ട്ട​ല്ല പ്ര​തി​ക​രി​ക്കാ​ത്ത​ത്...

ആ​രോ​ട് പ​റ​യാ​ൻ ആ​ണെ​ന്ന് സ്വ​യം തോ​ന്നി തു​ട​ങ്ങി സ​ർ!! നി​ങ്ങ​ൾ ക​രു​തും​പോ​ലെ ഈ ​വി​ഷ​പ്പു​ക ഇ​ല​ക്ഷ​ന് മു​ന്നേ അ​ണ​ച്ചു ആ​ളു​ക​ളു​ടെ മ​റ​വി​രോ​ഗ​ത്തി​ൽ സ്വ​യം ര​ക്ഷ​പെ​ടാം എ​ന്ന് ആ​ണെ​ങ്കി​ല് ഈ ​വി​ഷ​പ്പു​ക തീ​ർ​ക്കു​ന്ന മാ​ര​ക പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നും ഒ​രു​പ​ക്ഷേ കൊ​ച്ചി​ക്കു ഒ​രു തി​രി​ച്ചു​വ​ര​വ് ഒ​രു ഇ​ല​ക്ഷ​ൻ അ​ല്ല പ​ല ഇ​ല​ക്ഷ​ൻ ക​ഴി​ഞ്ഞാ​ലും അ​സാ​ധ്യ​മാ​കും!