അർജുൻ അശോകനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഖജ് രാഹോഡ്രീംസ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ.നാസറാണ് ഈ ചിത്രം നിർമിക്കുന്നത്.
അർജുൻ അശോകനൊപ്പം ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, അതിഥി രവി എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നേഹ സക്സേന എന്നിവരും ചിത്രത്തിലുണ്ട്.
സേതുവിന്റേതാണ് തിരക്കഥ. ഹരി നാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
അർജുൻ അശോകനും യുവതാര നിരയും; ഖജ് രാഹോഡ്രീംസ് റിലീസിനൊരുങ്ങുന്നു
03:47 PM Mar 10, 2023 | Deepika.com