ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ തിരുനാൾ തുടങ്ങി

09:18 PM May 06, 2017 | Deepika.com
ന്യൂഡൽഹി: ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥയുടെ തിരുനാൾ ആരംഭിച്ചു. മേയ് അഞ്ച് മുതൽ 11 വരെ തീയതികളിൽ വൈകുന്നേരം 6.30ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് ഫാ. ഫിനിൽ സിറിയക്, ഫാ. അരുണ്‍, ഫാ.മാർട്ടിൻ പലമറ്റം, ഫാ. ജയിംസ് എഴാനിക്കാട്ട്, ഫാ. അനീഷ്, ഫാ. വിനോദ് മൂഞ്ഞേലി, ഫാ. സിജോ എടക്കാർട്ട്, ഫാ.പയസ് മേലക്കണ്ടത്തിൽ, ഫാ. ജോസ് ഇടശേരി എന്നിവർ കാർമികത്വം വഹിക്കും.

12ന് തിരുനാൾ കൊടിയേറ്റ് 14 ന് വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുരിയാക്കോസ് ഭരണികുളങ്ങര മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, വചനസന്ദേശം , പ്രദക്ഷിണം, ആശിർവാദം, സ്നേഹവിരുന്ന് എന്നിവ നടക്കും.

ഫൊറോന വികാരി ഫാ. ജേക്കബ് നങ്ങേലിമാലിൽ, ഫാ.സുനിൽ അഗസ്റ്റിൻ എന്നിവർ തിരുനാളിന്‍റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്