നടൻ ബാലയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി ഭാര്യ എലിസബത്ത് ഉദയൻ. കരൾ രോഗത്തെ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയ്ക്ക് മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ അടിയന്തര സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എലിസബത്ത് പറഞ്ഞു.
ആശുപത്രിയിൽ അഡ്മിറ്റ് ആയി എന്നത് മാധ്യമങ്ങളിലൂടെ പുറത്തുവന്നത് അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചെന്നും എലിസബത്ത് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ എഴുതി.
ബാല ചേട്ടൻ ഐസിയുവിൽ തന്നെയാണ്. ന്യൂസ് പുറത്തായതാണ് അദ്ദേഹത്തിനുള്ള ആകെ വിഷമം. ഇന്നലെ കണ്ടപ്പോൾ അതാണ് പറഞ്ഞത്. എല്ലാവരോടും അദ്ദേഹം ഓക്കെ ആണെന്നും പറയാൻ പറഞ്ഞു.
ബാല ശക്തനാണ്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ബാലയുടെ ജീവിതത്തിൽ ഇതുപോലുള്ള അടിയന്തര അവസ്ഥകൾ ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ അദ്ദേഹം ശക്തമായി തിരിച്ചെത്തിയിട്ടുമുണ്ട്. ഇത്തവണയും ശക്തനായി തിരിച്ചെത്തും. നിങ്ങളെല്ലാവരും അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കണം. എലിസബത്ത് പറഞ്ഞു.
ബാലച്ചേട്ടൻ ഐസിയുവിൽ തന്നെയാണ്; മൂന്ന് വർഷം മുന്നേയും ഇതുപോലെ ഉണ്ടായിട്ടുണ്ട്: എലിസബത്ത്
10:41 AM Mar 09, 2023 | Deepika.com