സംവിധായകൻ സിദ്ദിഖിന്റെ സഹ സംവിധായകനായി പ്രവർത്തിച്ചിരുന്ന നൗഷാദ് സഫ്രോൺ സംവിധാനം ചെയ്യുന്ന പൊറാട്ട് നാടകം എന്ന ചിത്രത്തിന് തുടക്കമായി. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെയും മീഡിയ യൂണിവെഴ്സിന്റെയും ബാനറിൽ വിജയൻ പള്ളിക്കര, നാസർ വേങ്ങര എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
ഉത്തര മലബാറിൽ പ്രചാരം നേടിയ ചിലാ കലാരൂപങ്ങളുടെ പശ്ചാത്തലങ്ങളിലൂടയാണ് ഈ ചിത്രത്തിന്റെ അവതരണം. കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടണിയ കലാരൂപങ്ങളാണ്പ്രധാന പശ്ചാത്തലമായി വരുന്നത്.
ഗോപാലപുര എന്ന ഗ്രാമത്തിൽ ഇരുപത്തിയൊന്നു ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ. നാട്ടിലെ ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെയാണ് സൈജു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി , സുനിൽ സുഖദ, നിർമ്മൽ പാലാഴി, ബാബു അന്നൂർ, ഷുക്കൂർ (ന്നാ താൻ കേസ് കൊട് ഫെയിം), അനിൽ ബേബി, ചിത്രാ ഷേണായ്, ഐശ്വര്യ മിഥുൻ കോറോത്ത്, ജിജിന , ചിത്രാ നായർ , ഗീതി സംഗീത എന്നിവരും പ്രധാന താരങ്ങളാണ്.
സുനീഷ് വാരനാടിന്റേതാണ് തിരക്കഥ.മോഹൻലാൽ, ഈശോ എന്നീ ചിത്രങ്ങൾക്കു ശേഷം സുനീഷ് വാരനാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. സംഗീതം രാഹുൽ രാജ്. നൗഷാദ് ഷെറീഫ് ഛായാഗ്രഹണവും രാജേഷ് രാജേന്ദ്രൻ എഡിറ്റിംഗും നിർവഹിക്കുന്നു.
സൈജു കുറുപ്പിന്റെ "പൊറാട്ട് നാടകം'; ചിത്രീകരണം തുടങ്ങി
12:45 PM Mar 08, 2023 | Deepika.com