അ​ജ‌​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം സെ​റ്റി​ൽ തീ​പി​ടു​ത്തം; ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം

10:34 AM Mar 08, 2023 | Deepika.com

ടൊ​വീ​നോ തോ​മ​സ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ‘അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം’ സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ തീ​പി​ടു​ത്തം. കാ​സ​ർ​ഗോ​ഡ് ചീ​മേ​നി​യി​ലെ സെ​റ്റി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

ഷൂ​ട്ടിം​ഗി​നാ​യി ഒ​രു​ക്കി​യ സെ​റ്റും മ​റ്റു വ​സ്തു​ക്ക​ളും തീ​പി​ടു​ത്തി​ലൂ​ടെ ന​ശി​ച്ചു. ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ടൊ​വി​നോ തോ​മ​സ് ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ച്ച തീ​പി​ടു​ത്തം ചി​ത്ര​ത്തി​ന്‍റെ തു​ട​ർ​ന്നു​ള്ള ചി​ത്രീ​ക​ര​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​റു​ന്നൂ​റ് ഏ​ക്ക​റി​ല​ധി​കം വ്യാ​പി​ച്ചു കി​ട​ക്കു​ന്ന പ്ലാ​ന്‍റേ​ഷ​നി​ലാ​യി​രു​ന്നു സെ​റ്റ് ഒ​രു​ക്കി​യി​രു​ന്ന​ത്.



അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ കാ​ട്ടു​തീ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. തീ​പി​ടു​ത്തം ഉ​ണ്ടാ​കു​മ്പോ​ൾ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ക​യാ​യി​രു​ന്നു. സു​ര​ഭി അ​ട​ക്ക​മു​ള്ള അ​ഭി​നേ​താ​ക്ക​ളും ലൊ​ക്കേ​ഷ​നി​ലു​ണ്ടാ​യി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റ് തീ ​പെ​ട്ട​ന്ന് പ​ട​ർ​ന്നു പി​ടി​ക്കാ​ൻ ഇ​ട​യാ​ക്കി. ലൊ​ക്കേ​ഷ​നി​ൽ ആ​ളു​ക​ളു​ണ്ടാ​യ​തി​നാ​ൽ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചു.10 ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് കൂ​ടി​യെ ബാ​ക്കി​യു​ണ്ടാ​യി​രു​ന്നൊ​ള്ളൂ.

ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യി ഒ​രു​ങ്ങു​ന്ന 'അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം' സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ ജി​തി​ൻ ലാ​ലാ​ണ്. ത്രീ​ഡി ഉ​ൾ​പ്പെ​ടെ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി​ട്ടാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. യു​ജി​എം പ്രൊ​ഡ​ക്‌​ഷ​ൻ​സ്, മാ​ജി​ക് ഫ്രെ​യി​സ് എ​ന്നി​വ​യു​ടെ ബാ​ന​റു​ക​ളി​ൽ ഡോ. ​സ​ക്ക​റി​യ തോ​മ​സ്, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.