ഉ​ർ​വ​ശി, ഭാ​വ​ന, ഹ​ണി റോ​സ് ചി​ത്രം "റാ​ണി'; ടൈ​റ്റി​ൽ പോ​സ്റ്റ​ർ

10:09 AM Mar 08, 2023 | Deepika.com

ഉ​ർ​വ​ശി, ഭാ​വ​ന, ഹ​ണി റോ​സ് എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണ് റാ​ണി. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. സ്ത്രീ ​കേ​ന്ദ്രീ​കൃ​ത സി​നി​മ​യാ​യി​രി​ക്കും ഇ​തെ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​രി​ൽ നി​ന്നു​ള്ള സൂ​ച​ന. കാ​ര്‍​ഡ് ക​ളി​യി​ലെ റാ​ണി​യു​ടെ അ​തേ രീ​തി​യി​ലാ​ണ് പോ​സ്റ്റ​റി​ല്‍ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ല്‍ ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.



ഇ​വ​രെ​കൂ​ടാ​തെ മാ​ലാ​പാ​ർ​വ​തി, അ​നു​മോ​ൾ, ഇ​ന്ദ്ര​ൻ​സ്, ഗു​രു സോ​മ​സു​ന്ദ​രം, മ​ണി​യ​ൻ​പി​ള്ള രാ​ജു, അ​ശ്വി​ൻ ഗോ​പി​നാ​ഥ്, കൃ​ഷ്ണ​ൻ ബാ​ല​കൃ​ഷ്ണ​ൻ, അ​മ്പി നീ​ന​സം, അ​ശ്വ​ത് ലാ​ൽ, നി​യ​തി കാ​ദ​മ്പി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മേ​ന മേ​ല​ത്ത് ആ​ണ് ഗാ​ന​ങ്ങ​ൾ എ​ഴു​തി സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ത​മി​ഴ് വ​രി​ക​ൾ എ​ഴു​തി​യി​രി​ക്കു​ന​ന്ത് കോ​ദൈ അ​രു​ൺ. വി​നാ​യ​ക് ഗോ​പാ​ൽ ആ​ണ് ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് അ​പ്പു ഭ​ട്ട​തി​രി.