ഷാ​രു​ഖി​ന്‍റെ റെ​ഡ് ചി​ല്ലീ​സ് നി​ർ​മാ​ണം; "ഇ​ര​ട്ട​'യു​ടെ സം​വി​ധാ​യ​ക​ൻ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു

12:04 PM Mar 07, 2023 | Deepika.com

ഷാ​രു​ഖ് ഖാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്രൊ​ഡ​ക്ഷ​ൻ ക​ന്പ​നി റെ​ഡ് ചി​ല്ലീ​സി​ന് വേ​ണ്ടി തി​ര​ക്ക​ഥ എ​ഴു​താ​ൻ ഒ​രു​ങ്ങി ഇ​ര​ട്ട എ​ന്ന മ​ല‍​യാ​ള ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ രോ​ഹി​ത് എം.​ജി. കൃ​ഷ്ണ​ൻ.

ഷാ​റു​ഖ് ഖാ​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സ് ആ​യ റെ​ഡ് ചി​ല്ലി​സി​നു വേ​ണ്ടി ഒ​രു തി​ര​ക്ക​ഥ എ​ഴു​താ​മോ എ​ന്നു​ള്ള ആ​വ​ശ്യ​വു​മാ​യി​ട്ടാ​ണ് ത​ന്നെ സ​മീ​പി​ച്ച​തെ​ന്നും അ​വ​രു​മാ​യി​ട്ടു​ള്ള ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച ക​ഴി​ഞ്ഞെ​ന്നും രോ​ഹി​ത് പ​റ​ഞ്ഞു.

ച​ർ​ച്ച​യ്ക്കു ശേ​ഷം അ​വ​ർ സം​തൃ​പ്ത​രാ​യാ​ണ് മ​ട​ങ്ങി​യ​ത്. റെ​ഡ് ചി​ല്ലീ​സി​നു വേ​ണ്ടി തി​ര​ക്ക​ഥ എ​ഴു​താ​നു​ള്ള പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലാ​ണ് ഞാ​ൻ. ഇ​തൊ​രു ഡ​യ​റ​ക്ട് ബോ​ളി​വു​ഡ് റി​ലീ​സ് ആ​യി​രി​ക്കും. ഒ​ടി​ടി റി​ലീ​സി​ന് ശേ​ഷം ഇ​ര​ട്ട​യ്ക്കു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ൾ കി​ട്ടു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും രോ​ഹി​ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

ജോ​ജു ജോ​ർ​ജി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ഇ​ര​ട്ട​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സം​വി​ധാ​യ​ക​ൻ രാ​ഹു​ൽ ത​ന്നെ​യാ​ണ് ഇ​ര​ട്ട​യു​ടെ തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യ​ത്.