മാ​സ് ലു​ക്കി​ൽ ടൊ​വീ​നോ; അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും തു​ട​ങ്ങി

10:29 AM Mar 07, 2023 | Deepika.com

ടൊ​വീ​നോ​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ഡാ​ർ​വി​ൻ കു​ര്യാ​ക്കേ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കോ​ട്ട​യ​ത്ത് ആ​രം​ഭി​ച്ചു. തീ​യേ​റ്റ​ർ ഓ​ഫ് ഡ്രീം​സി​ന്‍റെ ബാ​ന​റി​ൽ ജി​നു.​വി. ഏ​ബ്ര​ഹാം, ഡോ​ൾ​വി​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



തി​ങ്ക​ളാ​ഴ്ച കോ​ട്ട​യം തി​രു​ന​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ൻ സ്വി​ച്ചോ​ൺ ക​ർ​മ്മ​വും വൈ​ശാ​ഖ് ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി. സം​വി​ധാ​യ​ക​ൻ ജോ​സ് തോ​മ​സ്, ടൊ​വി​നോ തോ​മ​സ്, ഛായാ​ഗ്രാ​ഹ​ക​ൻ വി​നോ​ദ് ഇ​ല്ല​മ്പ​ള്ളി, തി​ര​ക്ക​ഥാ​കൃ​ത്ത് ദി​ലീ​ഷ് നാ​യ​ർ, സ​ന്തോ​ഷ് വ​ർ​മ്മ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

എ​സ്.​ഐ.​ആ​ന​ന്ദ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ടൊ​വീ​നോ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ദ്ദീ​ഖ്, ഷ​മ്മി തി​ല​ക​ൻ, ഇ​ന്ദ്ര​ൻ​സ്, ബാ​ബു​രാ​ജ്, വി​നീ​ത് ത​ട്ടി​ൽ, പ്ര​മോ​ദ് വെ​ളി​യ​നാ​ട് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. പു​തു​മു​ഖ​ങ്ങ​ളാ​ണ് നാ​യി​ക​മാ​ർ.

സ​ന്തോ​ഷ് നാ​രാ​യ​ണ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ. സ​ന്തോ​ഷ് വ​ർ​മ്മ​യു​ടേ​താ​ണ് വ​രി​ക​ൾ. ഗൗ​തം ശ​ങ്ക​റാ​ണ ചാ​യാ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് - സൈ​ജു ശീ​ധ​ർ.