എ​ട്ടു​വ​യ​സു​ള്ള​പ്പോ​ൾ അ​ച്ഛ​ൻ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു: വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഖു​ശ്ബു

11:08 AM Mar 06, 2023 | Deepika.com

ബാ​ല്യ​കാ​ല​ത്ത് സ്വ​ന്തം അ​ച്ഛ​നി​ൽ നി​ന്നും ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ട​തി​നെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ന​ടി​യും രാ​ഷ്ട്രീ​യ​നേ​താ​വു​മാ​യ ഖു​ശ്ബു. എ​ട്ടാം വ​യ​സ്സി​ൽ അ​ച്ഛ​ൻ ത​ന്നെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തി​രു​ന്നു​വെ​ന്നും 15 വ​യ​സു​വ​രെ തു​റ​ന്നു പ​റ​യാ​നു​ള്ള ധൈ​ര്യം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും ന​ടി പ​റ​യു​ന്നു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ‌​യ ബ​ർ​ഖ ദ​ത്തി​ന്‍റെ വീ ​ദ വു​മ​ൺ എ​ന്ന പ​രി​പാ‌​ടി​യി​ലാ‌​യി​രു​ന്നു ഖു​ശ്ബു​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

ഒ​രു കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ടു​മ്പോ​ൾ അ​ത് പെ​ൺ​കു​ട്ടി​യാ​യാ​ലും ആ​ൺ​കു​ട്ടി​യാ​യ​ലും അ​വ​രു​ടെ ജീ​വി​ത​ത്തി​ലാ​ണ് മു​റി​വേ​ൽ​പ്പി​ക്കു​ന്ന​ത്. എ​ന്‍റെ അ​മ്മ ഏ​റ്റ​വും മോ​ശ​മാ​യ ദാ​മ്പ​ത്യ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്.

ഭാ​ര്യ​യെ ത​ല്ലു​ന്ന​തും മ​ക്ക​ളെ ത​ല്ലു​ന്ന​തും ഏ​ക മ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തും ത​ന്‍റെ ജ​ന്മാ​വ​കാ​ശ​മാ​ണെ​ന്ന് ക​രു​തി​യി​രു​ന്ന ഒ​രാ​ളാ​യി​രു​ന്നു അ​ച്ഛ​ൻ. എ​ട്ടാ​മ​ത്തെ വ​യ​സി​ലാ​ണ് അ​ച്ഛ​ൻ എ​ന്നെ ലൈം​ഗി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ച​ത്.

15 വ​യ​സ്സു​ള്ള​പ്പോ​ഴാ​ണ് അ​ച്ഛ​നെ​തി​രെ സം​സാ​രി​ക്കാ​ൻ എ​നി​ക്ക് ധൈ​ര്യ​മു​ണ്ടാ​യ​ത്. മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ൾ കൂ​ടി ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​മോ എ​ന്ന ഭ​യം നി​ല​നി​ൽ​ക്കു​മ്പോ​ൾ ആി​രു​ന്നു അ​ങ്ങ​നെ ഒ​രു നി​ല​പാ​ട് എ​ടു​ത്ത​ത് എ​ന്ന് ഖു​ശ്ബു പ​റ​യു​ന്നു.

അ​മ്മ എ​ന്നെ വി​ശ്വ​സി​ക്കി​ല്ല എ​ന്ന​താ​യി​രു​ന്നു ഭ​യം. കാ​ര​ണം ഭ​ർ​ത്താ​വ് ദൈ​വം എ​ന്ന ചി​ന്താ​ഗ​തി​യാ​യി​രു​ന്നു അ​ക്കാ​ല​ത്തെ​ന്നും ഖു​ശ്ബു പ​റ​യു​ന്നു. ത​ന്‍റെ 16 വ​യ​സി​ല്‍ അ​ച്ഛ​ന്‍ ത​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് പോ​യെ​ന്നും ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു​ള്ള വ​ക എ​വി​ടെ നി​ന്ന് ല​ഭി​ക്കു​മെ​ന്നു പോ​ലും അ​റി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു അ​ന്നെ​ന്നും ഖു​ശ്ബു വെ​ളി​പ്പെ​ടു​ത്തി.