ന്യൂഡൽഹി: ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കേണ്ടിയിരുന്ന 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്.
വിഐപികളുടെ യാത്രയും വിമാനങ്ങളുടെ വഴിതിരിച്ചുവിടലിന് കാരണമായെന്ന് വിമാനത്താവള അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 11 വിമാനങ്ങൾ ജയ്പുർ വിമാനത്താവളത്തിലേക്കാണ് വഴിതിരിച്ചുവിട്ടത്. ഒരെണ്ണം ലക്നോവിലേക്കും തിരിച്ചുവിട്ടു. ഇവ പിന്നീട് ഡൽഹിയിലേക്കു തിരിച്ചെത്തി.
1,100ന് അടുത്ത് വിമാന സർവീസുകളാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയും പുറപ്പെടുകയും ചെയ്യുന്നത്.
മോശം കാലാവസ്ഥ: ഡൽഹിയിൽ 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
01:14 PM Apr 28, 2017 | Deepika.com