ആശുപത്രിവാസം കഴിഞ്ഞ് സിനിമാ തിരക്കുകളിലേക്ക് മടങ്ങിയെത്തി നടൻ കോട്ടയം നസീര്‍. നടൻ തന്നെയാണ് തിരികെ സിനിമയിൽ ജോയിൻ ചെയ്ത വിവരം സമൂഹമാധ്യമങ്ങളിലൂഡടെ പങ്കുവച്ചത്. കഴിഞ്ഞാഴ്ചയായിരുന്നു നെഞ്ചുവേദനയെ തുടർന്ന് കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നെഞ്ചുവേദനയെ തുടർന്ന് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയ താരത്തിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു.
ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു…എന്നെ ചികില്‍സിച്ച കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും… പരിചരിച്ച നഴ്സുമാര്‍ക്കും എന്റെ അസുഖ വിവരം ഫോണില്‍ വിളിച്ചു അന്വേഷിക്കുകയും….. വന്നു കാണുകയും… എനിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്ത എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. കോട്ടയം നസീർ പറഞ്ഞു.
ആശുപത്രിവാസം കഴിഞ്ഞു; പുതിയ ചിത്രത്തിൽ ജോയിൻ ചെയ്തു: കോട്ടയം നസീർ
10:43 AM Mar 06, 2023 | Deepika.com