അ​ർ​ജു​ൻ റെ​ഡ്ഡി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും അ​ല്ലു അ​ർ​ജു​നും ഒ​ന്നി​ക്കു​ന്നു

01:00 PM Mar 04, 2023 | Deepika.com

അ​ർ​ജു​ൻ റെ​ഡ്ഡി എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ സ​ന്ദീ​പ് റെ​ഡ്ഡി വാ​ങ്ക​യും സൂ​പ്പ​ർ താ​രം അ​ല്ലു അ​ര്‍​ജു​നും ഒ​ന്നി​ക്കു​ന്നു. നി​ല​വി​ലു​ള്ള പ്രൊ​ജ​ക്റ്റു​ക​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​കും അ​ല്ലു അ​ർ​ജു​ൻ ചി​ത്രം ആ​രം​ഭി​ക്കു​ന്ന​ത്.‌

ര​ൺ​ബീ​ർ ക​പൂ​ർ, പ​രി​ണീ​തി ചോ​പ്ര, അ​നി​ൽ ക​പൂ​ർ, ബോ​ബി ഡി​യോ​ൾ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്ന അ​നി​മ​ൽ, പ്ര​ഭാ​സി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന സ്പി​രി​റ്റ് എ​ന്നി​വ​യാ​ണ് നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ​ന്ദീ​പി​ന്‍റെ ചി​ത്ര​ങ്ങ​ൾ.‌

സ​ന്ദീ​പ് റെ​ഡ്ഡി വം​ഗ​യു​ടെ ഹോം ​ബാ​ന​ർ ഭ​ദ്ര​കാ​ളി പി​ക്‌​ചേ​ഴ്‌​സും ടി-​സീ​രീ​സ് ഫി​ലിം പ്രൊ​ഡ​ക്‌​ഷ​ൻ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ടി-​സീ​രി​സാ​ണ് ചി​ത്ര​ത്തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്. സ​ന്ദീ​പ് റെ​ഡ്ഡി വാ​ങ്ക​യും അ​ല്ലു അ​ർ​ജു​നും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ടി ​സീ​രി​സ് പു​റ​ത്തു​വി​ട്ട​ത്. ചി​ത്ര​ത്തി​ന്‍റെ മ​റ്റു​വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

വ​മ്പ​ൻ വി​ജ​യം നേ​ടി​യ അ​ല്ലു അ​ർ​ജു​ൻ ചി​ത്രം 'പു​ഷ്പ: ദ് ​റൈ​സിന്‍റെ ര​ണ്ടാം ഭാ​ഗം 'പു​ഷ്പ: ദ് ​റൂ​ളി'​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ് നി​ല​വി​ൽ അ​ല്ലു അ​ർ​ജു​ൻ.