ബോ​ക്സ് ഓ​ഫീ​സി​ലെ എ​തി​രാ​ളി​ക​ളെ വീ​ഴ്ത്തി ഷാ​രു​ഖ് ഖാ​ൻ; ബാ​ഹു​ബ​ലി ക​ള​ക്ഷ​ൻ മ​റി​ക​ട​ന്ന് പ​ഠാ​ൻ ‌‌

11:43 AM Mar 04, 2023 | Deepika.com

നാ​ലു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഷാ​രു​ഖ് ഖാ​ന്‍റെ ശ​ക്ത​മാ​യി തി​രി​ച്ചു​വ​ര​വാ​യി​രു​ന്നു പ​ഠാ​ൻ എ​ന്ന ചി​ത്രം. 2018ൽ ​പു​റ​ത്തി​റ​ങ്ങി​യ സീ​റോ എ​ന്ന ചി​ത്രം കാ​ര്യ​മാ​യി വി​ജ​യം കാ​ണാ​തെ പോ​യ​തി​ന് ശേ​ഷം പി​ന്നീ​ട് ഷാ​രു​ഖി​ന്‍റെ ചി​ത്ര​ങ്ങ​ളൊ​ന്നും പു​റ​ത്തി​റ​ങ്ങി​യി​ല്ല.

നാ​ലു വ​ർ​ഷ​ത്തി​ന് ശേ​ഷം റി​ലീ​സ് ചെ​യ്ത ഷാ​രു​ഖ് ഖാ​ൻ ചി​ത്രം പ​ഠാ​ൻ ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്ഷ​നു​ക​ളി​ൽ നി​ല​വി​ലെ വ​ന്പ​ൻ​മാ​രാ​യ ബാ​ഹു​ബ​ലി 2 ഹി​ന്ദി പ​തി​പ്പി​നെ മ​റി​ക​ട​ന്നി​രി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച ചി​ത്രം ഇ​ന്ത്യ​യി​ല്‍ നി​ന്ന് നേ​ടി​യി​രി​ക്കു​ന്ന​ത് 75 ല​ക്ഷം രൂ​പ​യാ​ണ്.



ഇ​തോ​ടെ റി​ലീ​സ് ദി​നം മു​ത​ലി​ങ്ങോ​ട്ട് ആ​കെ​യു​ള്ള ഇ​ന്ത്യ​ന്‍ ക​ള​ക്ഷ​ന്‍ 510.65 കോ​ടി​യാ​ണ്. ഹി​ന്ദി ചി​ത്ര​ങ്ങ​ളു​ടെ ഇ​ന്ത്യ​ന്‍ ക​ള​ക്ഷ​നി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന തു​ക​യാ​ണ് ഇ​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടി​യ ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് പ​ഠാ​നി​പ്പോ​ള്‍. ഹി​ന്ദി ചി​ത്ര​ങ്ങ​ളു​ടെ ഇ​ന്ത്യ​ന്‍ ക​ള​ക്ഷ​നി​ല്‍ നി​ല​വി​ലെ സ്ഥാ​ന​ങ്ങ​ള്‍ ഇ​പ്ര​കാ​ര​മാ​ണ്. 1 പ​ഠാ​ന്‍, 2 ബാ​ഹു​ബ​ലി 2 ഹി​ന്ദി, 3 കെ​ജി​എ​ഫ് 2 ഹി​ന്ദി, 4 ദം​ഗ​ല്‍.

പ​ഠാ​ൻ ആ​ദ്യ​ദി​നം മാ​ത്രം നേ​ടി​യ​ത് 106 കോ​ടി രൂ​പ​യാ​ണ്. സി​ദ്ധാ​ര്‍​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ ദീ​പി​ക പ​ദു​ക്കോ​ണും ജോ​ണ്‍ എ​ബ്ര​ഹു​മാ​ണ് മ​റ്റു പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ​ത്.