നജഫ്ഗഡ് ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 28ന്

07:08 PM Apr 25, 2017 | Deepika.com
ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ 28ന് (വെള്ളി) കാർത്തിക പൊങ്കാല നടക്കും. പുലർച്ചെ 5.30ന് നിർമാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്‍റെ മുഖ്യ കാർമികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിൽ നിന്നും അഗ്നി പൊങ്കാല അടുപ്പുകളിലേക്ക് കൊളുത്തും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടാവും.

വിവരങ്ങൾക്ക്: 8376837119, യശോധരൻ നായർ 9811219540.

റിപ്പോർട്ട്: പി.എൻ. ഷാജി