മ​ക്ക​ൾ​ക്കാ​യി പോ​രാ​ടു​ന്ന ഒ​രു അ​മ്മ; മി​സി​സ് ചാ​റ്റ​ർ​ജി Vs നോ​ർ​വ; ട്രെ‌​യി​ല​ർ

12:22 PM Mar 03, 2023 | Deepika.com

റാ​ണി മു​ഖ​ർ​ജി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന മി​സി​സ് ചാ​റ്റ​ർ​ജി Vs നോ​ർ​വ ട്രെ​യി​ല​ർ റി​ലീ​സ് ചെ‌​യ്തു. ഭ​ർ​ത്താ​വി​നും ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം നോ​ർ​വേ​യി​ൽ താ​മ​സി​ക്കു​ന്ന ബം​ഗാ​ളി സ്ത്രീ​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

അ​മ്മ​യു​ടെ മാ​ന​സി​ക നി​ല ശ​രി​യ​ല്ലെ​ന്ന അ​വ​കാ​ശ വാ​ദം ഉ​ന്ന​യി​ച്ച് നോ​ര്‍​വ ശി​ശു സം​ര​ക്ഷ​ണ വി​ഭാ​ഗം കു​ട്ടി​ക​ളെ അ​വ​രി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ക്കു​ന്ന​തും അ​തി​നെ​തി​രെ മി​സി​സ് ചാ​റ്റ​ർ​ജി ന​ട​ത്തു​ന്ന പോ​രാ​ട്ട​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.



നോ​ര്‍​വെ​യി​ല്‍ ഒ​രു ഇ​ന്ത്യ​ന്‍ വീ​ട്ട​മ്മ യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ നേ​രി​ട്ട പ്ര​തി​സ​ന്ധി​ക​ളി​ല്‍ നി​ന്നു​മാ​ണ് ഈ ​ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ഷി​മ ചി​ബ്ബ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സീ ​സ്റ്റു​ഡി​യോ​സും എ​മ്മെ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 17ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും.